നരിക്കുനി: നെടിയനാട് ഗോൾഡ് ഉടമ കൊട്ടയോട്ട് താഴം വടക്കേക്കര ഹുസൈൻ ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (53) മദീനയിൽ വെച്ച് നിര്യാതയായി.
കുറച്ചു നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ഉംറ നിർവ്വഹിക്കാൻ വേണ്ടി കഴിഞ്ഞയാഴ്ച സൗദിയിലെക്ക് പോയതാണ് കുടുംബം. ഉംറ നിർവ്വഹണത്തിന് ശേഷം ആരോഗ്യ നില മോശമായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഖബറടക്കം ഇന്ന് രാവിലെ സുബഹി നമസ്കാരാനന്തരം മദീനയിലെ ജന്നത്തുൽ ബഖ്വീയ്യയിൽ നടന്നു.
മക്കൾ: മുഹമ്മദ് ആദിൽ, കമറുന്നിസ്സ, ഡോ. ഹൈറുന്നിസ. മരുമക്കൾ: ഷംസുദ്ദീൻ, (വാടിക്കൽ) ഹർഷാദ്, (പയ്യോളി), മുബഷിറ (ഈങ്ങാപ്പുഴ)
മയ്യത്ത് നമസ്കാരം ഇന്ന് (ശനി) വൈകീട്ട് 4 മണിക്ക് നരിക്കുനി കൊട്ടയോട്ട് ജുമഅത്ത് പള്ളിയിൽ വെച്ച് നടക്കും.