നരിക്കുനി: നരിക്കുനിയിൽ കുടുംബശ്രീയുടെ ഓണചന്തയ്ക്ക് തുടക്കമായി. നരിക്കുനി ഓപ്പൺ സ്റ്റേജിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം ഉദ്ഘാടനം നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ വത്സല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സി പി ലൈല മെമ്പർ ടി രാജുവിന് ഉൽപ്പന്നങ്ങളുടെ ആദ്യ വില്പന നടത്തി.
ചെയർമാന്മാരായ മൊയ്തി നെരോത്ത്, സുബൈദ കൂടത്തൻകണ്ടിയിൽ, സുനിൽകുമാർ തേനാറുകണ്ടിയിൽ, മെമ്പർമാരായ ലതിക കെ കെ, മിനി വി പി, ഉമ്മുസൽമ, സി കെ സലിം, മിനി പുല്ലംകണ്ടിയിൽ, അബ്ദൽ മജീദ് ടി പി, ഷറീന ഈങ്ങാപാറയിൽ, സുബൈദ, ദീപ എന്നിവർ സംസാരിച്ചു. കൂടാതെ കുടുംബശ്രീ സിഡിഎസ്, എഡിഎസ് അംഗങ്ങൾ മറ്റു കുടുംബശ്രീ സഹോദരിമാർ ചടങ്ങിൽ സംബന്ധിച്ചു.
Tags:
LOCAL NEWS