നന്മണ്ട: കാരക്കുന്നത്ത് അങ്ങാടിയിൽ നന്മണ്ട-പടനിലം പാതയ്ക്കരികിൽ അപകടഭീഷണിയായ മരം മുറിച്ചു മാറ്റി. അങ്ങാടിയോടു ചേർന്നുള്ള തോടിന്റെ കരയിലുള്ള വലിയ ചീനിമരമാണ് അപകടത്തിലായിരുന്നത്. ഭീഷണിയായ മരം മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെയാണ് നടപടി.
മരത്തിന്റെ വേരുകളിറങ്ങി തോടിന്റെ ഭിത്തിയും തകർച്ചയിലായിരുന്നു. കാറ്റടിച്ചാൽ മരം നിലം പൊത്തുമോ എന്ന ആശങ്കയിലായിരുന്നു നാട്ടുകാർ. ഒട്ടേറെ കടകളും വൈദ്യുതലൈനുകളും ഈ ഭാഗത്തായുണ്ട്.