ബാലുശ്ശേരി: ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ ബസ്സുകൾ ഫുട്പാത്തിലേക്ക് കടന്നു നിർത്തിയിടുന്നത് കാൽ നടയാത്രക്കാർക്ക് ദുരിതമാകുന്നു. സ്റ്റാൻഡിൽ കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകളാണ് പലപ്പോഴും ഫുട്പാത്തിലേക്ക് കടന്നു പാർക്ക് ചെയ്യുന്നത്.
ഇതുകാരണം സ്റ്റാൻഡിലെക്കെത്തുന്ന വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ ഏറെ ദുരിതമനുഭവിക്കുകയാണ്. കാൽനട യാത്രക്കാർക്ക് നിൽക്കാനോ നടക്കാനോ സൗകര്യം കൊടുക്കാതെയാണ് സ്വകാര്യ ബസ്സുകളുടെ പാർക്കിങ്. ബസ്സുകളുടെ അശ്രദ്ധയോടെയുള്ള പിന്നോട്ടെടുക്കൽ കാരണം കടകളുടെ ബോർഡടക്കം തകരുന്നതും പതിവ് സംഭവമായിട്ടുണ്ട്.