പേരാമ്പ്ര: പേരാമ്പ്രയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയ്ക്കും മകനും പരിക്ക്. പേരാമ്പ്ര ഇ.എം.എസ് ഹോസ്പിറ്റലിലെ ജീവനക്കാരിയായ കായണ്ണ കുട്ടന്‍പൊയില്‍ മീത്തല്‍ പ്രസീത (41)നും മകന്‍ അമല്‍ ദേവ് (17)നുമാണ് പരിക്കേറ്റത്. പേരാമ്പ്ര ബൈപ്പാസില്‍ ഇ.എം.എസ് ഹോസ്പിറ്റല്‍ ജങ്ഷന് സമീപം രാവിലെ 11മണിയോടെയായിരുന്നു അപകടം.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറിന് നിയന്ത്രണം നഷ്ടമായി. തുടര്‍ന്ന് പൊടുന്നനെ ഹാന്‍ഡ് ബ്രേക്ക് ഇട്ടതോടെ എതിര്‍വശത്തേക്ക് തിരിഞ്ഞ കാർ പ്രസീതയും മകനും സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രസീതയുടെ കൈക്കും അമന്‍ദേവിന്റെ കാലിനുമാണ് പരിക്കേറ്റത്. പേരാമ്പ്ര സ്വദേശിയുടേതാണ് കാര്‍.
ദിവസങ്ങള്‍ക്ക് മുമ്പാണ് ബൈപ്പാസില്‍ പൈതോത്ത് റോഡ് ജങ്ഷന് സമീപം പിക്കപ്പ് വാന്‍ അപകടത്തില്‍പ്പെട്ടത്. അതിനുമുമ്പും പലതവണ ബൈപ്പാസ് റോഡില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിരുന്നു. അപകടങ്ങള്‍ പതിവാകുന്ന പേരാമ്പ്ര ബൈപ്പാസിൽ അധികൃതർ പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു