Trending

VarthaLink

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് മുങ്ങി; കക്കോടി സ്വദേശിയായ യുട്യൂബർ പിടിയിൽ


കക്കോടി: സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ഒളിവിൽപോയ യുട്യൂബർ പിടിയിൽ. കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂലിനെ (49) യാണ് പോലീസ് സംഘം വാഹനം തടഞ്ഞു പിടികൂടിയത്. മൂന്നു മാസം മുൻപ് പ്രതി യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന് ശേഷം പ്രതി തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഒളിവിലായിരുന്നു. 

പൊലീസ് വിവിധ ജില്ലകളിൽ അന്വേഷണം നടത്തിയെങ്കിലും പതിമൂന്നിലേറെ മൊബൈൽ ഫോൺ നമ്പർ മാറ്റി ഉപയോഗിച്ച പ്രതിയെ കുറിച്ച് വിവരമെന്നും ലഭിച്ചിരുന്നില്ല. തുടർന്ന് ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസ്, പ്രതി ഇന്നലെ ഫറോക്കിൽ എത്തിയെന്ന് അറിഞ്ഞ് അവിടെ എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. 

പാളയം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പൊലീസ് എത്തിയെന്ന് അറിഞ്ഞ പ്രതി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നു രാത്രി എറണാകുളത്തേക്കുള്ള ബസിൽ കയറി. പൊലീസ് പിന്തുടർന്ന് മലപ്പുറം അതിർത്തിയിൽ ബസ് തടഞ്ഞു നിർത്തി പ്രതിയെ പിടികൂടുകയായിരുന്നു. പുലർച്ചെ ചേവായൂർ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

Post a Comment

Previous Post Next Post