നരിക്കുനി: നരിക്കുനി പഞ്ചായത്തിലെ മൂന്നാം വാർഡിൽ കളത്തിൽപ്പാറ നിസ്കാരപ്പള്ളിക്ക് സമീപം റോഡിൽ ഒരു വർഷത്തിലേറെയായി കരാറുകരുടെ അനാസ്ഥ കാരണം കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴായിപ്പോകുന്നത്. നാട്ടുകാർ പല തവണ അധികൃതരെ ധരിപ്പിച്ചെങ്കിലും ഉറക്കം നടിച്ച മട്ടാണ്. ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല.
നിരവധി കുടുംബങ്ങൾക്ക് ലഭിക്കേണ്ട കുടിവെള്ളമാണ് റോഡിലാകെ പരന്നൊഴുകുന്നത്. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ വെള്ളക്കെട്ട് കാരണം വഴി യാത്രകാരും വിദ്യാർത്ഥികളും ഇരുചക്ര വാഹനങ്ങളും ദുരിതത്തിലാണ്. എത്രയും പെട്ടെന്ന് അധികൃതർ അറ്റകുറ്റപ്പണിക്കുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.