കാക്കൂർ: കാക്കൂർ പിസി പാലം റോഡിലെ വാടകമുറിയിൽ ചീക്കിലോട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ചീക്കിലോട് കുളങ്ങര അരവിന്ദാക്ഷന്‍ (55) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെ കെട്ടിടത്തിന് പുറത്ത് റോഡിലേക്ക് ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. നാല് ദിവസത്തെയെങ്കിലും പഴക്കം മൃതദേഹത്തിനുണ്ടെന്നാണ് പ്രാഥമിക നിഗമനം. കാക്കൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.