Trending

VarthaLink

റെയിൽവേ പാളത്തിന് ഉപയോഗിക്കുന്ന ഇരുമ്പുമായികടന്ന രണ്ടുപേർ പിടിയിൽ.


കോഴിക്കോട്: റെയിൽവേ പാളത്തിന് ഉപയോഗിക്കുന്ന ഇരുമ്പ് മോഷ്ടിച്ച് കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. ചേലേമ്പ്ര സ്വദേശി മമ്പേക്കാട്ടു വിജേഷ് (31) ഇടിമൂഴിക്കൽ സ്വദേശി ചേലൂപ്പാടം സെൽവൻ (41) എന്നിവരെയാണ് ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തത്. 

ഇന്ന് പുലർച്ചെ കോട്ടക്കടവിൽ നൈറ്റ് പട്രോളിംഗിൻ്റെ ഭാഗമായി നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ റെയിൽവേ ട്രാക്കിന് ഉപയോഗിച്ചുവരുന്ന ഭാരം കൂടിയ ഇരുമ്പുമായി ഇരുവരെയും പോലീസ് പിടികൂടിയത്.

പ്രതികളിൽ ഒരാളായ വിജേഷ് മയക്കു മരുന്ന് കേസിലും അബ്കാരി കേസിലും പിടിച്ചുപറി കേസിലും പൊതു സ്ഥലത്തുവച്ച് കലഹമുണ്ടാക്കിയ കേസിലും ഉൾപ്പെട്ടിട്ടുള്ള ആളാണ്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ തുടർനടപടിക്കായി റെയിൽവേ പോലീസിന് കൈമാറും.

Post a Comment

Previous Post Next Post