കൊയിലാണ്ടി: കോരപ്പുഴ പാലത്തില്‍ ടാങ്കര്‍ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് പിക്കപ്പ് ഡ്രൈവര്‍ക്ക് പരിക്ക്. ഇന്ന് വൈകീട്ട് 3.30 ഓടെയാണ് അപകടം. എച്ച്.പിയുടെ ഗ്യാസ് സിലിണ്ടറുമായി കോഴിക്കോടേക്ക് പോവുകയായിരുന്ന ടാങ്കറും എതിർ ദിശയിൽ നിന്നും വരികയായിരുന്ന പിക്കപ്പുമാണ് കൂട്ടിയിടിച്ചത്.
നിയന്ത്രണം വിട്ട പിക്കപ്പ് ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മുപ്പത് മിനിറ്റോളം പാലത്തില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വിവരമറിഞ്ഞ് എലത്തൂര്‍ പോലീസ് സ്ഥലത്തെത്തി. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് രണ്ട് വാഹനങ്ങളും പാലത്തില്‍ നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.