നാദാപുരം: നാദാപുരം കക്കംവെള്ളിയിൽ വയറിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പുളിക്കൂൽ മരക്കാട്ടേരി വീട്ടിൽ ജാഫർ (40) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.
ഇലക്ട്രീഷ്യനായ ജാഫർ കക്കംവെള്ളിയിൽ സ്വകാര്യ കെട്ടിടത്തിൽ വയറിങ് ജോലിക്കിടെ ഷോക്കേൽക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ യുവാവിനെ ഉടൻ നാദാപുരം ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വടകരയിലേക്ക് മാറ്റും.
പിതാവ്: മരക്കാട്ടേരി മൂസ. മാതാവ്: ഫാത്തിമ. ഭാര്യ: അസ്മിദ. മകൻ: മുഹമ്മദ്. സഹോദരൻ: അൽഖമത്ത്.