ഉള്ളിയേരി: വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടു പോയവർക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിർമ്മിച്ചുനൽകുന്ന 30 വീടുകളുടെ ധനശേഖരണാർത്ഥം യൂത്ത് കോൺഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പച്ചക്കറി കിറ്റ് ചലഞ്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ ഷഹിൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ഉള്ളിയേരി മണ്ഡലം പ്രസിഡന്റ് ഷമീൻ പുളിക്കൂൽ അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് അഭിജിത്ത് ഉണ്ണികുളം, സുധിൻ സുരേഷ്, നാസ് മാമ്പൊയിൽ, റെനീഫ് മുണ്ടോത്ത്, സതീഷ് കന്നൂര്, അനുദർശ് ഉള്ളിയേരി, പ്രശോഭ് കക്കഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. റംല ഗഫൂർ അൻവർ ചിറക്കൽ പി.വി രവി പ്രസീത പാവക്കണ്ടി അസൈനാർ മാധ്യമ പ്രവർത്തകൻ രാധാകൃഷ്ണൻ ഉള്ളൂർ, ഷറഫുദ്ദീൻ, അഷോകൻ, തുടങ്ങിയവർ പങ്കെടുത്തു. ആദ്യ കിറ്റ് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ആർ. ഷഹിനിൽ നിന്നും പഞ്ചായത്ത് അംഗം സുജാത നമ്പൂതിരി ഏറ്റുവാങ്ങി.
Tags:
LOCAL NEWS