മടവൂർ: പടനിലം–നന്മണ്ട റോഡിലെ മടവൂർ പറമ്പത്ത് പുറായിൽ ഭാഗത്ത് വെള്ളം കെട്ടിനിൽക്കുന്നത് വാഹനങ്ങൾക്കും വിദ്യാർത്ഥികളടക്കമുള്ള കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടാവുന്നു. ഈ ഭാഗങ്ങളിൽ ആവശ്യമായ ഓവുചാലുകളും കലുങ്കുകളും നിർമ്മിച്ച് വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കാണണമെന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിനും മന്ത്രി പി എ മുഹമ്മദ് റിയാസിനും പരാതി നൽകി. ജനകീയ സമിതി ചെയർമാൻ വി മുഹമ്മദ് ബഷീർ മാസ്റ്റർ, സെക്രട്ടറി ഹബീബ് റഹ്മാൻ വളപ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.