Trending

VarthaLink

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു. ചികിത്സയിലായിരുന്ന കുറ്റ്യാടി കടേക്കച്ചാൽ കുറ്റിപ്പുറത്തുകണ്ടി നുഹാ ഫാത്തിമ (14) യാണ് മരിച്ചത്. കുറ്റ്യാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. അസുഖം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 

പിതാവ്: റിയാസ് (കുവൈത്ത്). മാതാവ്: നസ്രിയ ഒന്തത്ത്. സഹോദരങ്ങൾ: മുഹമ്മദ് അദിനാൻ (വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി), മുഹമ്മദ് അമീൻ (ഐഡിയൽ പബ്ലിക് സ്കൂൾ കുറ്റ്യാടി).

Post a Comment

Previous Post Next Post