മുക്കം: തിരുവമ്പാടി ബീവറേജ് ഔട്ട്‌ലെറ്റിൽ മോഷണശ്രമം. ബീവറേജ് പ്രവർത്തിക്കുന്ന ബിൽഡിങ്ങിന്റെ പിറകുവശത്തുള്ള ചുമർ തുരന്നാണ് മോഷ്‌ടാവ് ഉള്ളിൽ കയറിയത്. ഇന്ന് രാവിലെ ഔട്ട്ലെറ്റിലെ ജീവനക്കാരെത്തിപ്പോഴാണ് പ്രീമിയം കൗണ്ടറിലെ ചുമർ തുരന്ന നിലയിൽ കണ്ടത്.
കോഴിക്കോട് നിന്നും അധികൃതരെത്തി സ്റ്റോക്കെടുപ്പ് നടത്തിയാലെ മോഷണം നടന്നിട്ടോ എന്നറിയാൻ സാധിക്കുള്ളുവെന്നും എന്നിട്ടു മാത്രമേ ഔട്ട്ലറ്റിന്റ പ്രവർത്തനം ആരംഭിക്കുന്നുള്ളുവെന്നും ജീവനക്കാർ പറഞ്ഞു. മുമ്പും ഇതേ ഔട്ട്ലൈറ്റിൽ 2022 സെപ്റ്റംബർ 28ന് മോഷണശ്രമം നടന്നിരുന്നു.
നേരത്തെ സെക്യൂരിറ്റി ഉണ്ടായിരുന്ന ഔട്ട്ലെറ്റിൽ കോർപ്പറേഷൻ ഇടപെട്ട് ഇവരെ ഒഴിവാക്കുകയായിരുന്നു. തിരുവമ്പാടി പോലീസും എക്സൈസും സ്ഥലത്തെത്തി സിസിടിവി ഉൾപ്പെടെ പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.