കൊയിലാണ്ടി: കൊയിലാണ്ടി നന്തി സ്വദേശിയായ യുവാവ് തിരുവനന്തപുരത്ത് മരിച്ച നിലയില്‍. പുളിയോട്ടുകുന്നുമ്മല്‍ മുഹമ്മദ് ഹാക്കിം (23) ആണ് മരിച്ചത്. ജോലിയാവശ്യത്തിന് വേണ്ടി തിരുവനന്തപുരത്ത് എത്തിയതായിരുന്നു യുവാവ്.
കാപ്പാട് ഹൈദ്രോസ് പള്ളി കമ്മിറ്റി പ്രസിഡന്റ് ഹിലാല്‍ മന്‍സില്‍ ഹാരിസിന്റെ മകനാണ്. ഉമ്മ: സറീന. സഹോദരന്‍: മുഹമ്മദ് ശുറൂഖ്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം നന്തിയിലെ വീട്ടിലേക്ക് കൊണ്ടുവരും. മുഹിയുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കം.