Trending

VarthaLink

ഉണ്ണികുളം വനിതാ സഹകരണ സംഘം തട്ടിപ്പ്; മുൻ സെക്രട്ടറി അറസ്റ്റിൽ


ഉണ്ണികുളം: ഇയ്യാട് പ്രവർത്തിക്കുന്ന ഉണ്ണികുളം വനിതാ സഹകരണ സംഘത്തിൽ നടന്ന കോടികളുടെ സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ മുൻ സെക്രട്ടറി അറസ്റ്റിൽ. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സസ്പെൻഷനിലായ ഇയ്യാട് സ്വദേശിനി പടിക്കൽകണ്ടി പി.കെ ബിന്ദുവിനെ (54) യാണ് ബാലുശ്ശേരി പോലീസ് ബുധനാഴ്ച വീട്ടിൽനിന്ന് അറസ്റ്റുചെയ്തത്. ഒളിവിലായിരുന്ന പ്രതിയെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെത്തിയ വിവരം പൊലീസ് മനസ്സിലാക്കിയത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ ബിന്ദുവിനെ റിമാൻഡ് ചെയ്തു.

സഹകരണസംഘത്തിന്റെയും പണം നഷ്ടമായ നിക്ഷേപകരുടെയും ആക്‌ഷൻ കമ്മിറ്റിയുടെയും പരാതിയെത്തുടർന്നാണ് നടപടി. 32 വ​ർ​ഷ​ത്തോ​ള​മാ​യി കോൺഗ്രസ് ഭ​ര​ണ​ത്തി​ലു​ള്ള വ​നി​ത സൊ​സൈ​റ്റി​യി​ൽ സെക്ര​ട്ട​റി​യാ​യി ജോലി ചെ​യ്ത പി.​കെ. ബി​ന്ദു ഏഴുകോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സഹകരണസംഘത്തിന്റെ പ്രാഥമിക നിഗമനം. എന്നാൽ, തട്ടിപ്പിന്റെ വ്യാപ്തി പത്തുകോടിയോളം വരുമെന്നാണ് ഇടപാടുകാരുടെ ആരോപണം. അതേസമയം, സഹകരണ വകുപ്പിന്റെ അന്തിമ ഓഡിറ്റ് റിപ്പോർട്ട് കിട്ടിയശേഷം മാത്രമേ എത്ര കോടിയുടെ തട്ടിപ്പ് നടന്നെന്ന് സ്ഥിരീകരിക്കാനാവൂവെന്ന് പോലീസ് അറിയിച്ചു.

പ്രസിഡന്റ് കെ.പി. ഷൈനിയുടെ നേതൃത്വത്തിൽ പുതിയ ഭരണസമിതി അധികാരമേറ്റതിനുശേഷം വായ്പത്തിരിച്ചടവ് മുടങ്ങിയവർക്ക് നോട്ടീസ് അയക്കുകയും തുടർന്ന് കണക്കുകൾ പരിശോധിക്കുകയും ചെയ്തപ്പോഴാണ് വർഷങ്ങളായി നടന്ന തട്ടിപ്പ് പുറത്തായത്. കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും നിക്ഷേപിച്ച പണം തി​രി​കെ കിട്ടാതെയും വായ്പയെടുക്കാതെ ക​ട​ക്കെ​ണി​യി​ൽ കുടുങ്ങിയും തട്ടിപ്പിനിരയായ നിരവ​ധി നിക്ഷേപകർ പരാതിയുമായി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 1000 രൂ​പ മു​ത​ൽ 25 ല​ക്ഷം രൂപ വ​രെ നി​ക്ഷേ​പി​ച്ച് പണം തിരികെ ലഭിക്കാതെ കടക്കെണിയിലായ നിരവധി നിക്ഷേപകരാണ് സംഘം ഓ​ഫിസി​ൽ കയറിയിറങ്ങുന്നത്.






Post a Comment

Previous Post Next Post