പുതുപ്പാടി: പുതുപ്പാടിയിൽ കഞ്ചാവുമായി പിടിയിലായ യുവാവിന്റെ രക്ഷപ്പെടാനുള്ള ശ്രമം തടഞ്ഞ എക്സൈസ് ഉദ്യോഗസ്ഥൻ്റെ കാലൊടിഞ്ഞു. പുതുപ്പാടി പുഴങ്കുന്നുമ്മൽ നൗഫൽ (39) നെയാണ് കഞ്ചാവ് കൈവശം വെച്ചതിന് താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ർ എൻ കെ ഷാജിയും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 10 മണിയോടെ ഈങ്ങാപ്പുഴ എബനേസർ മാർത്തോമാ ചർച്ചിന് മുൻവശം വെച്ച് പിടികൂടുന്നതിനിടെയാണ് പ്രതിയുടെ രക്ഷപ്പെടാനുള്ള ശ്രമം
ഉദ്യോഗസ്ഥൻ രേഖകൾ തയ്യാറാക്കുന്നതിനിടെ ശ്രദ്ധമാറിയ സമയം കുതറിമാറി മാർത്തോമ്മാ പള്ളിമുറ്റത്തേക്ക് ചാടി ഓടാൻ ശ്രമിച്ച പ്രതിയെ പിടികൂടുന്നതിനിടെ പ്രിവന്റീവ് ഓഫീസർ ഗിരീഷിനാണ് പരിക്കേറ്റത്. തുടർന്ന് കാലിന് പരിക്കേറ്റ ഇദ്ദേഹത്തെ സഹപ്രവർത്തകർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.