Trending

VarthaLink

എന്‍സിപി നേതാവ് പാലേരി കിഴക്കയില്‍ ബാലന്‍ അന്തരിച്ചു


പേരാമ്പ്ര: രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന പാലേരി കിഴക്കയില്‍ ബാലന്‍ (72) അന്തരിച്ചു. മുന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മുന്‍ ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, എന്‍സിപി ജില്ലാ സെക്രട്ടറി, ചെമ്പേരിയിടം ഭഗവതി ക്ഷേത്രം മുന്‍ പ്രസിഡന്റ്, ആധാരം എഴുത്ത് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഭാര്യ: സൗമിനി കിഴക്കയില്‍. മക്കള്‍: സൗമ്യ (പിസി പാലം യുപി സ്‌കൂള്‍ അധ്യാപിക), ബാല്‍രാജ് (മര്‍ച്ചന്റ് നേവി), വിപിന്‍ രാജ് (ട്രെയിനര്‍).
മരുമക്കള്‍: ശ്രീഹരി (ബിസിനസ്), ശ്രീകല ബാല്‍രാജ് (നടുപൊയിൽ യുപി സ്‌കൂള്‍ അധ്യാപിക), അപര്‍ണ്ണ വിപിന്‍ രാജ് (ഇന്‍കം ടാക്‌സ് കോഴിക്കോട്).
സഹോദരങ്ങള്‍: അമ്മാളു അമ്മ, ദേവകി അമ്മ, പരേതരായ കോമപ്പന്‍നായര്‍, രാഘവന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍, പാര്‍വതി അമ്മ, മാധവി അമ്മ.

സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

Post a Comment

Previous Post Next Post