Trending

VarthaLink

കളഞ്ഞ് കിട്ടിയ സ്വർണ്ണനാണയങ്ങൾ തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി

അത്തോളി: കളഞ്ഞു കിട്ടിയ സ്വർണ്ണനാണയങ്ങൾ ഉടമക്ക് തിരിച്ച് നൽകി ബസ് ജീവനക്കാർ. അത്തോളി റൂട്ടിലോടുന്ന ശിഫ ബസ് ജീവനക്കാരായ രാഹുലും ഫായിസുമാണ് നാടിന് മാതൃകയായത്. ബസിൽ നിന്നും കളഞ്ഞ് കിട്ടിയ നാല് പവൻ സ്വർണനാണയം ഉടമസ്ഥനായ അത്തോളി സ്നേഹ നഗർ സ്വദേശിയായ അബ്ദുൾ ഗഫൂറിനാണ് തിരികെ നൽകിയത്. 

കോഴിക്കോട് കമ്മത്ത് ലൈനിൽ ജ്വല്ലറി നടത്തുന്ന അബ്ദുൽ ഗഫൂർ ഇന്നലെ രാത്രി കടയടച്ച് കോഴിക്കോട് നിന്നും അത്തോളിക്കുള്ള യാത്രക്കിടെയാണ് സ്വർണ്ണ നാണയങ്ങൾ നഷ്ടപ്പെടുന്നത്. എന്നാൽ കളഞ്ഞ് കിട്ടിയ ഉടനെ രാഹുലും ഫായിസും ഉടമയെ അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു.

Post a Comment

Previous Post Next Post