കൊയിലാണ്ടി: താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിൽ കോമത്ത്കര ബസ് നിയന്ത്രണം വിട്ട് ഇടിച്ച് ക്ഷേത്ര കവാടം തകർന്നു. ആര്‍ക്കും പരിക്കില്ല. കോതമംഗലം വിഷ്ണു ക്ഷേത്രത്തിന്റെ കവാടവും സമീപത്തുള്ള വീടിൻ്റെ ചുറ്റുമതിലുമാണ് തകര്‍ന്നത്. താമരശ്ശേരി ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍ 56 എം 6234 എന്ന നമ്പറിലുള്ള കണിച്ചാട്ടിൽ ബസാണ് അപകടത്തിൽപ്പെട്ടത്
ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. കോമത്ത്കര ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ് ഫുട്പാത്തും കടന്ന് എതിർ ദിശയിലെ കോൺക്രീറ്റ് കവാടം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ ഗേറ്റും സമീപത്തെ സ്തൂപവും മതിലും തകര്‍ന്നിട്ടുണ്ട്. ആ സമയത്ത് റോഡിൽ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.