Trending

VarthaLink

ഡിഎന്‍എ പരിശോധന ഫലം പുറത്ത് വന്നു; മൃതദേഹം അര്‍ജുന്റേതെന്ന് സ്ഥിരീകരിച്ചു


ബാംഗ്ലൂർ: ഷിരൂരിൽ ഗംഗാവലി പുഴയില്‍നിന്നു കണ്ടെടുത്ത മൃതശരീരം അര്‍ജുന്റെ തന്നെയെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം. അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ സാംപിളുമായാണ് കണ്ടെടുത്ത ശരീരത്തിലെ ഡിഎന്‍എ ഒത്തുനോക്കിയത്. ശാസ്ത്രീയ പരിശോധനയില്‍ അർജുൻ്റെതെന്ന് ഉറപ്പിച്ചതോടെ മൃതദേഹ ഭാഗങ്ങള്‍ ഉടന്‍ ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

ലോറി അര്‍ജുന്റേത് തന്നെയെന്ന് ഉറപ്പിച്ചതോടെ മൃതദേഹത്തെക്കുറിച്ചു സംശയം ഉണ്ടായിരുന്നില്ല. അര്‍ജുന്റെ വാച്ച്, ചെരുപ്പ്, ഫോണുകള്‍, പ്രഷര്‍ കുക്കര്‍, സ്റ്റീല്‍ പാത്രങ്ങള്‍ തുടങ്ങിയവയും കാബിനില്‍ നിന്നു കണ്ടെടുത്തിരുന്നു. മൃതദേഹം തിരിച്ചറിയാനാവാത്ത നിലയില്‍ ആയതിനാല്‍ ഡിഎന്‍എ പരിശോധന നടത്തി ഉറപ്പിക്കുകയായിരുന്നു.

Post a Comment

Previous Post Next Post