കക്കോടി: ദേശീയപാതയിൽ വേങ്ങേരി ഓവർപാസ് നിർമ്മാണത്തിന് തടസ്സമായി നിൽക്കുന്ന ജൽ ജീവൻ പദ്ധതിയുടെ കൂറ്റൻ പൈപ്പ് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ താൽക്കാലികമായി തുറന്നുകൊടുത്ത വഴി അടച്ചിട്ടുണ്ട്. 220 മീറ്റർ പൈപ്പാണ് ഈ ഭാഗത്ത് മാറ്റിസ്ഥാപിക്കുന്നത്.
പൂർത്തീകരണത്തിന് 20 ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് കരാറുകാർ പറയുന്നത്. പൈപ്പ് മാറ്റിസ്ഥാപിക്കുന്നതുമൂലം മൂന്നാലു ദിവസം കുടിവെള്ളം മുടങ്ങുകയും ചെയ്യും. വേദവ്യാസ സ്കൂളിനടുത്തുള്ള പൈപ്പും മാറ്റി സ്ഥാപിക്കേണ്ടതിനാൽ ഇതിന്റെ പ്രവൃത്തി നേരത്തേ തുടങ്ങിയിരുന്നു. വേങ്ങേരി ജങ്ഷനിലെ സർവീസ് റോഡിന്റെ ഭാഗം അടച്ചതിനാൽ കക്കോടിയിൽ നിന്ന് മലാപ്പറമ്പ് ഭാഗത്തേക്ക് പോകാൻ മേൽപ്പാലം കയറി ഇടത്തോട്ടു തിരിഞ്ഞു സർവീസ് റോഡ് വഴി നേരെ പോകണം.