Trending

VarthaLink

കോഴിക്കോട് റെയിവേ സ്റ്റേഷനിൽ എംഡിഎംഎയുമായി നരിക്കുനി സ്വദേശികളായ യുവാക്കൾ പിടിയിൽ


കോഴിക്കോട്: ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി രണ്ടു യുവാക്കളെ സിറ്റി പോലീസ് പിടികൂടി. ഇന്ന് രാവിലെ ഡൽഹിയിൽ നിന്നും നേത്രാവതി എക്സ്പ്രസിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ നരിക്കുനി പുല്ലാളൂർ സ്വദേശി മിജാസ് പി. (28), നരിക്കുനി കണ്ടോത്ത് പാറ മുഹമ്മദ് സഫ്വാൻ (33) എന്നിവരാണ് പിടിയിലായത്.

കോഴിക്കോട് കേന്ദ്രീകരിച്ച് ട്രയിൻ മാർഗ്ഗം മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഡാൻസഫ് സ്ക്വാഡും ടൗൺ പോലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലക്ഷക്കണക്കിന് രൂപ വിലവരുന്ന അരക്കിലോയോളം എം ഡി എം എ പിടികൂടിയത്. ബാലുശ്ശേരി ഭാഗത്ത് വിൽപ്പന നടത്തുന്നതിനായാണ് മയക്കുമരുന്ന് എത്തിച്ചെതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. 

പ്രതികളെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും. വരും ദിവസങ്ങളിലും പരിശോധന കർശ്ശനമാക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.

Post a Comment

Previous Post Next Post