കൊയിലാണ്ടി: കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ചെങ്ങോട്ടുകാവ് സ്വദേശിയായ ജീവന്‍ രാജിനാണ് (45) പരിക്കേറ്റത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് അപകടം. കോഴിക്കോട്–കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വിക്രാന്ത് ബസും യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
അപകടത്തിന് പിന്നാലെ ബസ് ജീവനക്കാര്‍ അതേ ബസില്‍ തന്നെ യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പ്രാഥമിക ചികിത്സ നൽകി ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിയിലേക്ക് മാറ്റി.