നരിക്കുനി: ജില്ലയിൽ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള രണ്ടാം സ്ഥാനം സ്വന്തമാക്കി നരിക്കുനി പഞ്ചായത്ത്. 2023-24 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശ സ്ഥാപനങ്ങളിൽ രണ്ടാമതായാണ് നരിക്കുനി പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടത്. 102.33 ശതമാനം ചെലവഴിച്ചാണ് നരിക്കുനി രണ്ടാമതെത്തിയത്, ജില്ലാപഞ്ചായത്ത് നൽകിയ ആദരം പ്രെസിഡന്റ് ഷീജ ശശിയിൽ നിന്ന് വാർഡ് മെമ്പർമാരുടെ സാനിധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രെസിഡന്റ് ജൗഹർ പൂമംഗലം, വൈസ്പ്രസിഡന്റ് സി.പി ലൈല എന്നിവർ ഏറ്റുവാങ്ങി.
കേരളത്തിലെ 941ഗ്രാമപ്പഞ്ചായത്തിൽ നാലാമതായും കോഴിക്കോട്ടെ 70 ഗ്രാമപഞ്ചായത്തിൽ രണ്ടാമതായുമാണ് നരിക്കുനി ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടത്.