Trending

VarthaLink

കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു


കോഴിക്കോട്: കുറ്റ്യാടി അടുക്കത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. പാലേരി പാറക്കടവ് സ്വദേശി യൂസഫ്- സഫിയ ദമ്പതികളുടെ മകൻ റിസ് വാൻ (14), പാലേരി പാറക്കടവ് സ്വദേശി മജീദ്- മുംതാസ് ദമ്പതികളുടെ മകൻ സിനാൻ(15) എന്നിവരാണ് മരിച്ചത്. കുറ്റ്യാടി ഗവ.ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. 

വെള്ളത്തിലേക്ക് ഇറങ്ങിയ ഒരാള്‍ അടിയൊഴുക്കില്‍പെട്ടു പോവുകയും രക്ഷപ്പെടുത്തനുള്ള ശ്രമത്തില്‍ മറ്റേയാള്‍ മുങ്ങിപോകുകയുമായിരുന്നു. നാട്ടുകാർ ചേർന്ന് ആദ്യം ഒരു കുട്ടിയെ രക്ഷപ്പെടുത്തി കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടിയന്തര ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു.

പേരാമ്പ്ര, ചെലക്കാട് എന്നിവങ്ങളിലുള്ള, ഫയര്‍ഫോഴ്സ് യൂണിറ്റും കുറ്റ്യാടി ദുരന്തനിവാരണ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിൽ ഒരു മണിക്കൂറിനു ശേഷമാണ് രണ്ടാമത്തെ കുട്ടിയുടെ മൃതുദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.


Post a Comment

Previous Post Next Post