Trending

VarthaLink

നന്മണ്ട ഓണിയിൽത്താഴം-ചെന്നിലേരിത്താഴം തോട് നാശത്തിന്റെ വക്കിൽ.


നന്മണ്ട: ഏറെ വിസ്തൃതമായിരുന്ന നന്മണ്ട ഓണിയിൽത്താഴം-ചെന്നിലേരിത്താഴം തോട് നാശത്തിന്റെ വക്കിൽ. എല്ലാ കാലവും ജലസമൃദ്ധമായി ഒഴുകിയിരുന്ന തോട് വേനലെത്തും മുൻപേ വറ്റിവരണ്ട് കൈത്തോടിന്റെ അവസ്ഥയിലാണ്. വർഷത്തിൽ മൂന്നു തവണ നെൽകൃഷിചെയ്യുന്ന പാടങ്ങൾ ജലദൗർലഭ്യം കാരണം വാഴക്കൃഷിയിലേക്കും മറ്റ്‌ ഇടവിളക്കൃഷികൾക്കുമായി വഴിതിരിച്ചു. വയലിൽ കിണർ കുത്തിയാണ് വേനലിൽ കർഷകർ കൃഷിനനയ്ക്കുന്നത്. 

സ്വകാര്യ വ്യക്തികളുടെ അനധികൃത കൈയേറ്റമാണ് തോട് കൈത്തോടായി മാറാൻ കാരണമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. പലഭാഗത്തും തോടിന്റെ വരമ്പുകൾ ഇടിഞ്ഞ നിലയിലാണ്. എടത്തിൽ താഴത്തുനിന്നും കാരക്കുന്നത്തങ്ങാടിയിലേക്ക് ദിനേന സഞ്ചരിച്ച തോടിന്റെ പാതയും കാടുകൾ നിറഞ്ഞ് സഞ്ചാര യോഗ്യമല്ലാതായി. നേരത്തേ ജനങ്ങൾ കുളിക്കാനും അലക്കാനും വളർത്തുമൃഗങ്ങളെ കുളിപ്പിക്കാനും തോടിനെയായിരുന്നു ആശ്രയിച്ചിരുന്നത്. ഇപ്പോൾ പ്ളാസ്റ്റിക് കുപ്പികളടക്കമുള്ള മാലിന്യം തള്ളുന്ന ഇടമായിമാറി. 

ഈ തോട് കൂടിച്ചേരുന്ന രാമല്ലൂർ തോടാവട്ടെ നീർത്തട പദ്ധതിയിലുൾപ്പെട്ടതിനാൽ തോടിന്റെ ഇരുഭാഗവും കെട്ടിസംരക്ഷിച്ചിരിക്കുകയാണ്. ഇവിടെ കർഷകർക്ക് ജലദൗർലഭ്യവുമില്ല. നീർത്തടപദ്ധതിയായി പ്രഖ്യാപിച്ചതുകൊണ്ട് എന്തുകാര്യം എന്നാണ് കർഷകർ ചോദിക്കുന്നത്.

Post a Comment

Previous Post Next Post