തിരുവമ്പാടി: കൂടരഞ്ഞിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായ പരിക്ക്. കൂടരഞ്ഞി കോലോത്തും കടവിൽ താമസിക്കുന്ന നെടുങ്ങോട് ഷാഫി (54) ക്കാണ് പരിക്കേറ്റത്. കൂടരഞ്ഞിക്ക് അങ്ങാടിക്ക് സമീപം വെച്ചാണ് പന്നിക്കൂട്ടം ആക്രമിച്ചത്.
ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് സംഭവം. കൂടരഞ്ഞി ടൗണിലെ ചായക്കട തുറക്കുന്നതിനായി സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. പന്നിക്കൂട്ടം സ്കൂട്ടർ കുത്തിമറിച്ചിടുകയും ഷാഫി റോഡിലേക്ക് വീഴുകയുമായിരുന്നു. വീഴ്ചയിൽ തോളെല്ലിന് പരിക്കേറ്റ ഷാഫി കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.