Trending

VarthaLink

കാക്കൂർ ഇയ്യക്കുഴി വളവിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു


കാക്കൂർ: ബാലുശ്ശേരി-കോഴിക്കോട് പാതയിൽ കാക്കൂർ ഇയ്യക്കുഴി വളവിൽ മാലിന്യം തള്ളുന്നത് സ്ഥിരം സംഭവം. പാതയ്ക്ക് അരികിൽ കുറ്റിക്കാടുകളും, മരക്കൊമ്പുകളും പടർന്നുനിൽക്കുകയാണ്. ഇതിന്റെ മറവിലാണ് പ്രദേശത്ത് മാലിന്യം തള്ളുന്നത്. ചാക്കുകെട്ടിലാക്കിയാണ് മാലിന്യം കുറ്റിക്കാടുകളിലും, ഓവുചാലിലും കൊണ്ടിടുന്നത്.

ഈ റോഡരികിൽ ഇലക്‌ട്രിക് പോസ്റ്റുകളും, വലിയ പാറക്കല്ലുകളും ഉണ്ട്. ഇതിനുമുകളിലാകെ കാട് പടർന്നു പന്തലിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ഭാഗം പൂർണമായും ശുചീകരിക്കുകയെന്നത് ഏറെ ശ്രമകരമാണ്. പ്രദേശത്ത് സി.സി.ടി.വി. ഇല്ലാത്തത് മാലിന്യം കൊണ്ടിടുന്നവർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നു. ദിവസവും രാവിലെ ആയാൽ റോഡരികിലെ മാലിന്യം എടുത്തുമാറ്റേണ്ട സ്ഥിതിയാണെന്നും പ്രദേശവാസികൾ പറയുന്നു.

Post a Comment

Previous Post Next Post