Trending

VarthaLink

പൂനത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കൂട്ടാലിട: കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കൂട്ടാലിട പൂനത്ത് താമസമാക്കിയ അത്തോളി കൊങ്ങന്നൂർ അസ്മ മൻസിൽ ഷാജിയുടെയും ഫസീലയുടെയും മകൻ ഷെബിൻ ഷാജ് (18) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെ പൂനത്തെ പൊയിലങ്ങൽ താഴെ ഇവർ താമസിക്കുന്ന വീടിന്റെ സമീപത്തെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. കൽപടവിൽ നിന്നും കുളത്തിലേക്ക് കാൽ വഴുതി വീണാണ് ദാരുണമായ സംഭവം. കഴിഞ്ഞ രണ്ട് വർഷം മുമ്പ് ഇതേ കുളത്തിൽ മറ്റൊരു പെൺകുട്ടിയും മുങ്ങി മരിച്ചിരുന്നു. 

ഏതാനും വർഷങ്ങൾക്കു മുമ്പാണ് ഈ കുടുംബം പൂനത്തെ ഉദയം ജംഷന് സമീപം താമസമാക്കിയത്. വെസ്റ്റ്ഹിൽ പൊളിടെക്നിക് രണ്ടാം വർഷ വിദ്യാർത്ഥിയാണ് ഷെബിൻ. മൃതദേഹം കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ നടപടിക്രമങ്ങൾക്ക് ശേഷം വ്യാഴാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും. ഇളയ സഹോദരൻ: തമീം.

Post a Comment

Previous Post Next Post