കാക്കൂർ: കാക്കൂരിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ യാത്രക്കാരായ നാദാപുരം സ്വദേശികളായ നാലുപേർക്ക് പരിക്ക്. നാദാപുരം സ്വദേശി സതീഷ്, ഭാര്യ മോനിഷ, ഇവരുടെ രണ്ടുകുട്ടികൾ ഉൾപ്പെടെ നാലുപേർക്കാണ് പരിക്കേറ്റത്.
ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ കാക്കൂർ പതിനൊന്നെ രണ്ടിലായിരുന്നു അപകടം. ബാലുശ്ശേരി ഭാഗത്തുനിന്ന് വരുകയായിരുന്ന സ്വകാര്യ ബസ് എതിർ ദിശയിൽ നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.