Trending

VarthaLink

വിവാഹത്തിന് നാല് ദിവസം മുമ്പ് കാണാതായ യുവാവിനെ ഊട്ടിയിൽ കണ്ടെത്തി

മലപ്പുറം: വിവാഹത്തിന് നാലുദിവസം മുമ്പ് പണവുമായി കാണാതായ മലപ്പുറം മങ്കട പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്നും കണ്ടെത്തി. മലപ്പുറം എസ്പി എസ്. ശശിധരൻ വിഷ്ണുവിനെ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. ഊട്ടിയിലെ കൂനൂരിൽ വച്ച് ഒരു പ്രാവശ്യം വിഷ്ണുജിത്തിന്റെ ഫോൺ ഓൺ ആയതായി നേരത്തെ തന്നെ പോലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് മൊബൈലിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പരിശോധന നടത്തി. സെപ്റ്റംബർ നാലാം തീയതിയാണ് വിഷ്ണു ജിത്തിനെ കാണാതാവുന്നത്.

അന്നേദിവസം രാത്രി 8.10 ന് വിഷ്ണുജിത്തിന്റെ മൊബൈല്‍ ഫോണ്‍ ഓഫായെന്ന് അന്വേഷണ സംഘം കണ്ടെത്തി. പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിഷ്ണുജിത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. കാണാതായ ദിവസം വൈകിട്ട് 7.45 ഓടെയാണ് വിഷ്ണുജിത്ത് പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയത്. തുടര്‍ന്ന് കോയമ്പത്തൂര്‍ ഭാഗത്തേയ്ക്കുള്ള ബസില്‍ കയറിയതായും കണ്ടെത്തിയിരുന്നു.

Post a Comment

Previous Post Next Post