ബാലുശ്ശേരി: വിനോദ സഞ്ചാരികള്‍ക്ക് ദുരിതമായി തലയാട് മലയോര ഹൈവേ റോഡ്. കക്കയംഡാം കരിയാത്തും പാറ തോണിക്കടവ്, വയലട തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്കായി ദിനം പ്രതി നൂറുകണക്കിന് സഞ്ചാരികള്‍ കടന്നുപോകുന്ന തലയാട് ഭാഗത്തെ മലയോര ഹൈവേയുടെ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിനാല്‍ വാഹനയാത്ര ദുരിതമായിരിക്കയാണ്.
റോഡുകള്‍ മണ്ണിട്ടുപൊക്കുകയും ചില ഭാഗങ്ങളില്‍ താഴ്ത്തുകയും ചെയ്യുന്ന പണി നടക്കുന്നതിനാല്‍ ഗതാഗതം വഴിമുട്ടിയ നിലയിലാണ്. മഴ പെയ്താൽ റോഡ് ചളിയും മണ്ണും നിറഞ്ഞ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാൻ പ്രയാസമാവുന്നത് കാരണം ഇതുവഴിയുള്ള സഞ്ചാരികളുടെ എണ്ണം കുറയാനും ഇടയാക്കിയിട്ടുണ്ട്. ഇതാകട്ടെ ചെറുകിട ഹോട്ടല്‍, വഴിയോര കച്ചവടക്കാർ എന്നിവരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.