Trending

VarthaLink

റോഡിനോട് ചേർന്നൊഴുകുന്ന തോടിൻ്റെ തകർന്ന കൈവരികൾ പുനസ്ഥാപിച്ചില്ല.


എകരൂൽ: ഉണ്ണികുളം യു പി സ്കൂളിലേക്ക് വരുന്ന വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന പാലം തലക്കൽ തോടിൻ്റെ കരയിലൂടെയുള്ള റോഡിൻ്റെ സംരക്ഷണത്തിന് നിർമിച്ച കൈവരികൾ തകർന്ന ഭാഗം പുന:സ്ഥാപിക്കാത്തത് അപകട ഭീഷണി ഉയർത്തുന്നു.

മെയിൻ റോഡിൽ നിന്നും സ്കൂളിലേക്കും സമീപ പ്രദേശങ്ങളിലേക്കും ഉപയോഗിക്കുന്ന വീതി കുറഞ്ഞ ടാറിങ്ങ് പൊട്ടിപ്പൊളിഞ്ഞ ഈ റോഡിൽ വാഹനങ്ങൾ വരുമ്പോൾ സൈഡിലേക്ക് മാറിനിൽക്കാൻ സൗകര്യം ഇല്ലാത്ത ഈ ഭാഗത്ത്. തകർന്ന കൈവരി പുന:സ്ഥാപിച്ചു അപകടഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post