ബാലുശ്ശേരി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് സ്വദേശിയായ യുവാവ് മരിച്ചു. പൂവത്തുംചോല നടുക്കണ്ടിപറമ്പിൽ ശ്രീധരൻ്റെയും ലീലയുടെയും മകൻ അഖില്‍ ശ്രീധരന്‍ (25) ആണ് മരിച്ചത്. മെഡിക്കല്‍ കേളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു അന്ത്യം. കൂട്ടാലിട ഒലീവ് ഫർണിച്ചർ ജീവനക്കാരനാണ് അഖിൽ. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ സംസ്‌കരിക്കും.
സെപ്തംബർ14ന് കൂട്ടാലിട തൃക്കുറ്റിശ്ശേരിയില്‍ വച്ചായിരുന്നു അപകടം. സുഹൃത്തിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന അഖിലിന്റെ ബൈക്കും എതിര്‍ദിശയില്‍ നിന്നും വന്ന സ്‌കൂട്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിന്റെ പുറകില്‍ ഇരുന്ന അഖില്‍ റോഡിലേക്ക് തെറിച്ച് വീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.