Trending

VarthaLink

പ്രവാസിയായ ബാലുശ്ശേരി സ്വദേശി മനാമയിൽ മരിച്ച നിലയിൽ

മനാമ: ബഹ്‌റൈനിൽ പ്രാവസിയായ ബാലുശ്ശേരി എരമംഗലം സ്വദേശി മനാമയിൽ മരിച്ച നിലയിൽ. എരമംഗലത്തെ ഇമ്പിച്ചി മമ്മദിന്റെയും സൈനബയുടേയും മകൻ തങ്കയത്തിൽ സജീർ (37)നെയാണ് തിങ്കളാഴ്ച രാവിലെ താമസിക്കുന്ന മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. 

അഞ്ചു വർഷത്തോളമായി ബഹ്റൈനിലുള്ള സജീർ മനാമ സെൻട്രൽ മാർക്കറ്റിൽ ഫ്രൂട്സ് കച്ചവടം നടത്തി വരികയായിരുന്നു. മനാമ, പാക്കിസ്ഥാൻ പള്ളിക്ക് സമീപം സിരിയാനി ഹോട്ടൽ റോഡിലാണ് സജീർ താമസിച്ചിരുന്നത്. സഹോദരൻ ഷമീറും സെൻട്രൽ മാർക്കറ്റിൽ ഫ്രൂട്സ് കച്ചവടം നടത്തുകയാണ്. 

ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സജീർ അടുത്തമാസം നാട്ടിൽ വരാനിരിക്കെയാണ് ദാരുണമായ അന്ത്യം. മൃതദേഹം നാട്ടിലേക്ക് കൊണ്ട് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ കെ.എം.സി.സി മയ്യത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടക്കുകയാണ്. ഭാര്യ: ഫസീല. മകൻ: ഒന്നാം ക്ലാസ് വിദ്യാർത്ഥി ബാസിൽ.

Post a Comment

Previous Post Next Post