ദോഹ: കാക്കൂർ സദേശിയായ യുവാവ് ഖത്തറിൽ നിര്യാതനായി. കാക്കൂർ ചെത്തിൽ ഷെഫീഖ് (34) ആണ് മരണപ്പെട്ടത്. ഖത്തറിൽ പ്രവാസിയായിരുന്ന യുവാവ് താമസിക്കുന്ന ബിൽഡിംഗിലെ എസി ലീക്കായത് മൂലം പുറംതള്ളപ്പെട്ട ഗ്യാസ് ശ്വസിച്ച് അത്യാസന്ന നിലയിലായിരുന്നു. ഖത്തറിലെ ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മയ്യത്ത് നാട്ടിലെത്തിക്കാനുള്ള തുടർനടപടികൾ കെഎംസിസിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു