എളേറ്റിൽ: പന്നിക്കോട്ടൂരിൽ മരുന്ന് വിതരണ സ്ഥാപനത്തിൽ കവർച്ചാശ്രമം. ഇയ്യാട് സ്വദേശി മലയിൽ പ്രശോഭിന്റെ ഉടമസ്ഥതയിലുള്ള ശ്രീ മൂകാംബിക ഡ്രഗ് ലൈൻ എന്ന സ്ഥാപനത്തിലാണ് കവർച്ച ശ്രമം നടന്നത്. പന്നിക്കോട്ടൂർ ഗവ.ആയുർവ്വേദ ആശുപത്രിക്ക് സമീപമുള്ള സ്ഥാപനത്തിൽ ഇന്ന് രാവിലെയാണ് പൂട്ട് പൊട്ടിച്ച നിലയിൽ കാണപ്പെട്ടത്.
ഇദ്ദേഹത്തിന്റെ തന്നെ തൊട്ടടുത്തുള്ള ജീവ എന്ന ആയുർവേദ മരുന്ന് വിതരണ സ്ഥാപനത്തിൻ്റെ പൂട്ടുകൾ സൂപ്പർഗ്ലൂവിന് സമാനമായ പശ ഉപയോഗിച്ച് നശിപ്പിച്ചതായും കാണപ്പെട്ടു. സ്ഥാപന ഉടമ കൊടുവള്ളി പോലീസിൽ പരാതി നൽകി. ആഴ്ചകൾക്ക് മുമ്പ് സമീപത്തെ ബാർബർഷോപ്പിലും ഇതേ രീതിയിൽ കവർച്ചാ ശ്രമം നടന്നിരുന്നു.