ചേളന്നൂർ: പാവപ്പെട്ട നിരവധി രോഗികൾക്ക് അത്താണിയായി പ്രവർത്തിക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പീസ് (പിടിഎച്ച്) പാലിയേറ്റീവ് ഹോം കെയർ ചേളന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.
പി.ടി.എച്ചിനായി ചേളന്നൂരിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ ധനസമാഹരണാർത്ഥം സംഘടിപ്പിച്ച ചലഞ്ചിൽ 5000-ൽ അധികം ബിരിയാണി പൊതികൾ വിതരണം ചെയ്തു. ചലഞ്ച് വിജയിപ്പിച്ച എല്ലാ സുമനസുകൾക്കും സംഘാടക സമിതി നന്ദി അറിയിച്ചു.
Tags:
LOCAL NEWS