Trending

VarthaLink

ചേളന്നൂരിൽ ആയൂഷ് വയോജന ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ചേളന്നൂർ: ചേളന്നൂർ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഹോമിയോ വയോജന മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. നൗഷീർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ ഗൗരിപുതിയോത്ത് അധ്യക്ഷയായി. വാർഡ് മെമ്പർ ടി. വത്സല, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. പി. നൗഷീർ, ചേളന്നൂർ ഹോമിയോ ഹോസ്പിറ്റൽ ഡോ.നർദ സംസാരിച്ചു. 

വയോജനകൾക്കായി നടത്തിയ ആരോഗ്യ ബോധവത്ക്കരണ ക്ലാസ് ഹോമിയോ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ: രിതേഷ് നിർവഹിച്ചു. ആയൂഷ് യോഗ ട്രെയിനർ അഖില രാജീവ് യോഗ ക്ലാസെടുത്തു. മെഡിക്കൽ ക്യാമ്പിന് ഡോ: നർദ ചേളന്നൂർ, ഡോ: ദീപ രവിവർമ്മ നടുവണ്ണൂർ, ഡോ: രമ്യ മടവൂർ എന്നിവർ നേതൃത്വം നൽകി. രക്ത പരിശോധനയും, മരുന്നു വിതരണവും നടന്നു. നൂറിലധികം വയോജനങ്ങൾ ക്യാമ്പിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post