കൊയിലാണ്ടി: കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെങ്ങോട്ടുകാവ് ജീസസ് ഹൗസിൽ ജീവരാഗ്(49) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 5.30ഓടെയായിരുന്നു അപകടം. ചെങ്ങോട്ടുകാവിൽ ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടയിൽ കോഴിക്കോട്–കണ്ണൂർ റൂട്ടിലോടുന്ന വിക്രാന്ത് ബസ്സിടിച്ച് പരിക്കേൽക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ ബസ് ജീവനക്കാര്‍ അതേ ബസില്‍ തന്നെ ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്കും പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10.10 ഓടെയാണ് മരണം സംഭവിച്ചത്.
ഭാര്യ: ജസ്ന (അധ്യാപിക വിദ്വാനികേതൻ പബ്ലിക് സ്കൂൾ, പയ്യോളി). മക്കൾ: ജീവ്ന, ജഗത്ചന്ദ്ര ജീവൻ. സഹോദരൻ: ജിതേന്ദു കുമാർ.