Trending

VarthaLink

ഇന്ന് വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വരനെ കാണാനില്ല


മലപ്പുറം: വിവാഹം ഇന്ന് നടക്കാനിരിക്കെ മലപ്പുറത്ത് പ്രതിശ്രുത വരനെ കാണാതായിട്ട് മൂന്ന് ദിവസം. പള്ളിപ്പുറം കുരുന്തല വീട്ടിൽ വിഷ്ണുജിത്ത് (30)നെയാണ് കാണാതായത്. വിഷ്ണുജിത്തിന്റെ വിവാഹം ഇന്ന് നടക്കേണ്ടിയിരുന്നതാണ്. ഈ മാസം നാലിനാണ് യുവാവ് പാലക്കാട് പോയത്. അതിനു ശേഷം വീ‌ട്ടിൽ തിരിച്ചെത്തിയിട്ടില്ല. വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാനാണ് യുവാവ് പാലക്കാട്ടേക്ക് പോയതെന്നാണ് വിവരം. ഒരു ലക്ഷം രൂപ യുവാവിന്റെ പക്കൽ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.

കുറച്ച് പണം റെഡിയാക്കണമെന്ന് പറഞ്ഞാണ് ബുധനാഴ്ച്ച വീട്ടിൽ നിന്നും പോയതെന്ന് വിഷ്ണുജിത്തിന്റെ സഹോദരി ജസ്‌ന പറഞ്ഞു. പാലക്കാട് കഞ്ചിക്കോടാണ് അവസാനമായി ഫോൺ ലൊക്കേഷൻ കാണിച്ചത്. അന്ന് എട്ടുമണിക്ക് വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെയും, സുഹൃത്തിനെയും വിഷ്ണു വിളിച്ചിരുന്നു. ചെറിയ പ്രശ്നം ഉണ്ട്, അത് തീർത്തിട്ട് വരാം എന്ന് പറഞ്ഞു. എന്താണ് പ്രശ്നമെന്ന് പറഞ്ഞില്ലെന്നും സഹോദരി പറഞ്ഞു. താലിമാലയും, മോതിരവും മാത്രമാണ് ഇനി വാങ്ങാൻ ഉണ്ടായിരുന്നത്. മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. എസ്പിക്ക് പരാതി കൊടുക്കുമെന്നും വിഷ്ണുജിത്തിന്റെ സഹോദരി പറഞ്ഞു.

Post a Comment

Previous Post Next Post