Trending

VarthaLink

നിരവധി കേസുകളിൽ പ്രതിയായ എളേറ്റിൽ വട്ടോളി സ്വദേശിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

താമരശ്ശേരി: ജില്ലയിലെ വിവിധ പോലിസ് സ്റ്റേഷനുകളിൽ ലഹരിമരുന്ന് വില്പന നടത്തിയതിനും നിരവധി അക്രമ കേസുകളിലും പ്രതിയുമായ എളേറ്റിൽ വട്ടോളി സ്വദേശിയെ കാപ്പചുമത്തി ജയിലിൽ അടച്ചു. എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ മാരക ലഹരിമരുന്നുകൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പന നടത്തുകയും ലഹരി ഉപയോഗിച്ച് കൊടുവള്ളി സ്റ്റേഷൻ പരിധിയിലും മറ്റിടങ്ങളിലും വിവിധ അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത എളേറ്റിൽ വട്ടോളി കരിമ്പാപ്പൊയിൽ ഫായിസ് മുഹമ്മദിനെയാണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്. 

കൊടുവള്ളി സ്റ്റേഷനിൽ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട ഫായിസ് മുഹമ്മദിന കോഴിക്കോട് എസ്ടിഎം കോടതി മുമ്പ് ഒരു വർഷത്തേക്ക് നല്ല നടപ്പിനും, കാപ്പ-15 പ്രകാരം ഒരു വർഷത്തേക്ക് കോഴിക്കോട് റവന്യു ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുകയും ചെയ്തെങ്കിലും വിലക്ക് ലംഘിച്ച് യുവാവ് വീണ്ടും എൻഡിപിസ് കേസുകളിൽ ഉൾപ്പെടുകയായിരുന്നു. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും യുവാവ് ഭീഷണിയാണെന്ന കോഴിക്കോട് റൂറൽ എസ്പിയുടെ റിപ്പോർട്ടിനെ തുടർന്നാണ് കോഴിക്കോട് ജില്ലാകലക്ടർ യുവാവിനെ കാപ്പ-3 ഉത്തരവ് പ്രകാരം ജയിലിൽ അടച്ചത്. 

Post a Comment

Previous Post Next Post