താമരശ്ശേരി: ദേഹത്ത് തിളച്ച പാൽ മറിഞ്ഞ് പൊളളലേറ്റ് താമരശ്ശേരിയിൽ ഒരു വയസുകാരന് ദാരുണാന്ത്യം. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ താമസിക്കുന്ന നസീബ്-ജസ്ന ദമ്പതികളുടെ മകൻ അസ്‌ലൻ അബ്ദുള്ളയാണ് പൊള്ളലേറ്റ് ചികിത്സയിലിക്കെ മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ച പാല് മറിഞ്ഞത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു മരണം. സഹോദരങ്ങൾ നേഹ നസീബ്, അംദാൻ അബ്ദുള്ള, അൽഹാൻ അബദുള്ള.