ചേളന്നൂർ: ചേളന്നൂർ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ ഉത്രാടം ചെണ്ടുമ്മലി പൂകൃഷി വിളവെടുപ്പിൻ്റെ ഉദ്ഘാടനം കർമ്മം ബഹു:പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.പി നൗഷീർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി ഗൗരി പുതിയൊത്ത്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ നൗഷീർ.സി.പി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കവിത. പി. കെ. മെമ്പർ മാരായിട്ടുള്ള ശ്രീമതി സത്യഭാമ, സിനി ഷൈജൻ, ശ്രീകല ചുഴലിപ്പുറത്ത്. ഗ്രൂപ്പ് അംഗങ്ങളായ കമലാക്ഷി അമ്മ, പങ്കജാക്ഷി അമ്മ, പുഷ്പ, പ്രമീള, റീന എന്നിവർ സംബന്ധിച്ചു.
Tags:
LOCAL NEWS