Trending

VarthaLink

ഷിരൂരിൽ അർജുനയുള്ള തിരച്ചിൽ നിർണായക ഘട്ടത്തിൽ; ട്രക്കിൻ്റെ ഭാഗങ്ങൾ കണ്ടെത്തി

ബെംഗളൂരു: ഷിരൂരിൽ അർജുനായുള്ള തിരച്ചിലിൽ ലോറിയുടെ ഭാഗങ്ങൾ പുഴയിൽ കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. സി.പി 4 മാർക്കിൽ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയിൽ നിന്നാണ് ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. രണ്ട് ടയറിൻ്റെ ഭാഗങ്ങൾ, ക്ലച്ച്, സ്റ്റിയറിംഗ് എന്നിവയാണ് കണ്ടെത്തിയത്. എന്നാൽ ലോറി ഏതെന്ന് സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. ലോറി തല കീഴായി കിടക്കുന്ന നിലയിലാണ് ഉള്ളതെന്നും ട്രക്കിൻ്റെ മുൻ ഭാഗത്തുള്ള രണ്ട് ടയറും അതിന് നടുവിലുള്ള കമ്പിയുടെ ഭാഗവും കണ്ടുവെന്നും മാൽപെ പറഞ്ഞതായി മനാഫ് പറഞ്ഞു. രണ്ട് വാഹനങ്ങൾ കണ്ടെത്തിയെന്ന സ്ഥിരീകരിക്കാത്ത വിവരവും പുറത്ത് വരുന്നുണ്ട്.

മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പടെ മൂന്ന് പേരെ കണ്ടെത്താൻ വേണ്ടി ഗംഗാവലി പുഴയിൽ പരിശോധന പുരോഗമിക്കുകയാണ്. പുഴയിൽ ഇറങ്ങി നടത്തിയ പരിശോധനയിൽ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ രാവിലെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തിരുന്നു. ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ലോറിയിൽ കൊണ്ട് വന്ന മരക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. 

ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെക്ക് ആദ്യം കർണാടക അനുമതി നൽകിയിരുന്നില്ല. ഒടുവിൽ ജില്ല ഭരണകൂടവുമായി നിരന്തരം ചർച്ച നടത്തിയ ശേഷമാണ് അനുമതി ലഭിച്ചത്. പുഴയിലെ സാഹചര്യം നിലവിൽ തെരച്ചിലിന് അനുകൂലമാണ്. നേരത്തെ പുഴയിൽ പരിശോധന നടത്തിയ നാവികസേനയും അവരുടെ ഡൈവിംഗ് സംഘവും നിർദേശിച്ച മൂന്ന് പ്രധാന പോയൻറുകളിലാണ് ഡ്രഡ്ജറും ക്യാമറയും ഉപയോഗിച്ചുളള തെരച്ചിൽ നടക്കുന്നത്.

Post a Comment

Previous Post Next Post