താമരശ്ശേരി: ആശുപത്രി കാന്റീനില്‍ വെച്ച് യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. തിരുവമ്പാടി സ്വദേശി ചവലപ്പാറ സ്വദേശി അബിന്‍ വിനു (27) ആണ് മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ച് കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയാണ് സംഭവം. സുഹൃത്തിനെ കാണാനായി ആശുപത്രിയില്‍ എത്തിയതായിരുന്നു അബിന്‍ വിനു. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.