ഉള്ളിയേരി: ഉള്ളിയേരിയിൽ മിനി ഗുഡ്സ് ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ഉള്ള്യേരി-19 ലെ അയ്യപ്പന്‍കണ്ടി ആദര്‍ശ് (കണ്ണാപ്പു-24) ആണ് മരിച്ചത്. ഉള്ളിയേരി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറാണ് ആദർശ്. കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയിൽ ഉള്ളിയേരി-19ാം മൈലിന് സമീപം പൊയിൽ താഴെ സ്വകാര്യ ക്ലിനിക്കിന് മുൻവശം ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം.
സ്വകാര്യ ക്ലിനിക്കിൻ്റെ മുവശത്ത് നിന്നും മിനി ഗുഡ്സ് ലോറി അശ്രദ്ധയോടെ റോഡിലേക്ക് ഇറക്കിയപ്പോൾ വീട്ടിലേക്ക് പോകുകയായിരുന്ന ആദർശ് സഞ്ചരിച്ച ബൈക്ക് ഗുഡ്സ് ലോറിയിൽ ഇടിക്കുകയൊയിരുന്നു. നാട്ടുകാർ ഉടനെ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സ്ഥിര അപകട മേഖലയായ ഉള്ളിയേരി -19 ലും, പൊയിൽ താഴെയുമായി 500 മീറ്ററിനുള്ളിൽ 12 വർഷത്തിനിടയിൽ 13 ജീവനുകളാണ് പൊലിഞ്ഞത്. ബാലുശ്ശേരിയില്‍ ബസ് പാസഞ്ചര്‍ ഗൈഡും, ബിജെപി പഞ്ചായത്ത് കമ്മിറ്റി അംഗവുമായ അരവിന്ദന്റെ മകനാണ് ആദർശ്. മാതാവ്: അനിത.