Trending

VarthaLink

ഇന്‍സ്റ്റാഗ്രാം പേജിനെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; മർദ്ദനമേറ്റ് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്


ഉള്ളിയേരി: ഇന്‍സ്റ്റാഗ്രാം പേജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പാലോറ ഹയര്‍ സെക്കന്ററി സ്‌ക്കൂളിൽ വിദ്യാര്‍ത്ഥികൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ രണ്ട് പ്ലസ്‌വൺ വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റ് പരിക്ക്. ക്ലാസിന്റെ പേരില്‍ ഇന്‍സ്റ്റാഗ്രാം പേജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിൽ പ്ലസ്‌വൺ വിദ്യാര്‍ത്ഥിയായ മുഹമ്മദ് സിനാനെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ വിളിച്ചു വരുത്തി സംഘം ചേർന്ന് മര്‍ദ്ദിച്ചെന്നാണ് വിവരം.

സിനാന്‍ അടങ്ങുന്ന സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാര്‍ത്ഥികള്‍ ക്ലാസിന്റെ പേരില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങുകയും പേജില്‍ ഓണപൂക്കളത്തിന്റെ ചിത്രം പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മര്‍ദ്ദനം. പ്ലസ്‌വൺ വിദ്യാര്‍ത്ഥികള്‍ ക്ലാസിന്റെ പേരില്‍ ഇന്‍സ്റ്റാഗ്രാം പേജ് തുടങ്ങാന്‍ പാടില്ലെന്നും, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് അതിന് അവകാശമുള്ളുവെന്നും പറഞ്ഞായിരുന്നു ആക്രമണമെന്ന് പ്ലസ്‌വൺ വിദ്യാർത്ഥികൾ പറയുന്നത്.

സിനാനും കൂടെയുണ്ടായിരുന്ന ഒരു കുട്ടിക്കും മാത്രമാണ് മർദ്ദനമേറ്റത്. മറ്റുള്ള കുട്ടികളെ അക്രമിക്കുമെന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തിയെന്ന് പ്ലസ്‌വൺ വിദ്യാർത്ഥികൾ പറഞ്ഞു. വീട്ടിലെത്തിയ സിനാന്‍ ദേഹസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.


Post a Comment

Previous Post Next Post